ഇറാഖിൽ ആക്രമണങ്ങൾ അവസാനിക്കുന്നില്ല; ബാഗ്ദാദില്‍ രണ്ട് ചാവേറുകൾ പൊട്ടിത്തെറിച്ച് 38 മരണം

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ രണ്ട് ചാവേറുകൾ പൊട്ടിത്തെറിച്ച് 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 65 ലേറെപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അല്‍തായരാന്‍ ചത്വരത്തിന് സമീപം ബെല്‍റ്റില്‍ ബോബ് ഘടിപ്പിച്ച രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ആള്‍ക്കൂട്ടത്തിന് മധ്യത്തിലായിരുന്നു ഇവര്‍. സാരമായ പരിക്കുകളോടെ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരണസംഖ്യ ഇനിയും കൂടുമെന്നാണ് വിവരം. ആരുംതന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഐഎസുമായുള്ള യുദ്ധം പൂര്‍ത്തിയായതായി കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചത്. അതിന് ശേഷവും രാജ്യത്ത് ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല.
https://www.facebook.com/Malayalivartha
























