കാഴ്ചക്കാരെ ഈറനണിയിച്ചു ' മൈ ലിറ്റില്‍ പോണി ' ; വ്യത്യസ്തമായൊരു വസ്ത്ര പ്രദർശനവുമായി ബ്രസീൽ

ഓർമ്മിപ്പിക്കുന്നത് വേദനാജനകമാണെങ്കിൽ പോലും ദിനംപ്രതി ആയിരക്കണക്കിനു പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായി മാറിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.പീഡനത്തിനു കാരണം അവർ ധരിക്കുന്ന വസ്ത്രങ്ങളാണെന്നു മാധ്യമങ്ങളും സമൂഹവും പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ ഇത്തരത്തിൽ രൂക്ഷവിമര്‍ശനത്തിന് ഇരയാവുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായൊരു വസ്ത്ര പ്രദര്‍ശനം ബ്രസീലിൽ നടത്താനിടയായത്.
ലൈംഗിക പീഡനത്തിന് ഇരയായവര്‍ ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. ' ഈസ് ഇറ്റ് മൈ ഫാള്‍ട്ട് ' എന്നാണ് പ്രദര്‍ശനത്തിന്റെ പേര്.
പാന്റുകള്‍, പൈജാമകള്‍, കുര്‍ത്തികള്‍, കുഞ്ഞുടുപ്പുകള്‍ തുടങ്ങിയവാണ് പ്രദര്‍ശനത്തിലുള്ളത്. 'മൈ ലിറ്റില്‍ പോണി' എന്നെഴുതിയ കുഞ്ഞുടുപ്പുകളാണ് കാഴ്ചക്കാരെ ഏറെ വേദനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























