ഒന്ന് പാർക്ക് ചെയ്യാൻ നോക്കിയതാ നൈസായിട്ട് പാളി ! ; കാര്‍ ഡിവൈഡറില്‍ ഇടിച്ച് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പറന്നു

കാലിഫോര്‍ണിയയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി.
കാലിഫോര്‍ണിയയിലെ സാന്റ അനയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പറന്നുപൊങ്ങിയ കാര്‍ ഡന്റല്‍ ക്ലിനിക് കെട്ടിടത്തിലേക്കാണ് കയറിയത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവരിൽ ഒരാൾ കാറിൽ നിന്നും രക്ഷപ്പെടുകയും മറ്റെയാൾ അഗ്നിശമനസേനാഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെട്ടു.
ഡ്രൈവര്‍ മദ്യപിച്ചതും അമിതവേഗവുമാണ് അപകടം വരുതാനിടയായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ ഇടിച്ചുകയറിയതോടെ ഉണ്ടായ അഗ്നിബാധ വളരെ എളുപ്പം തന്നെ കെടുത്തുവാൻ കഴിഞ്ഞുവെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























