ഡിജിറ്റല്‍ വാലറ്റ് സെര്‍വറില്‍ നുഴഞ്ഞുകയറി ഹാക്കര്‍മാർ; ലോഗിന്‍ ചെയ്യുന്ന ഇടപാടുകാര്‍ക്കെല്ലാം പണം നഷ്ടപ്പെടുന്നു
ഡിജിറ്റല്‍ വാലറ്റ് സേവനദാതാക്കളായ ബ്ലാക്വാലറ്റില് നിന്നു ഹാക്കര്‍മാര്‍ നാലു ലക്ഷം ഡോളര്‍ കവര്‍ന്നു. ഡിജിറ്റല്‍ വാലറ്റ് സേവനദാതാക്കളാണ് ബ്ലാക്ക് വാലറ്റ്. ബ്ലാക്വാലറ്റിന്റെ സെര്‍വറില്‍ നുഴഞ്ഞുകയറിയായിരുന്നു ഹാക്കര്‍മാരുടെ കവര്‍ച്ച. സ്റ്റെല്ലാര്‍ എന്ന ക്രിപ്റ്റോകറന്‍സിയാണ് മോഷ്ടിക്കപ്പെട്ടത്.
ഡിഎന്‍എസ് ഘടനയില്‍ മാറ്റം വരുത്തിയായിരുന്നു മോഷണം. മോഷണം സംബന്ധിച്ച് ഹാക്കര്‍മാര്‍ ബ്ലാക്വാലറ്റ് ഉടമയ്ക്ക് വിവരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷ്ടിക്കപ്പെട്ട സ്റ്റെല്ലാര്‍ ബ്രിട്ടക്സ് എന്ന മറ്റൊരു ക്രിപ്റ്റോ കറന്‍സിയിലേക്ക് ഹാക്കര്‍മാര്‍ മാറ്റി.
ഇടപാടുകാരെ പിടിച്ചുനിര്‍ത്താന്‍ ബ്ലാക്വാലറ്റ് ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ലോഗിന്‍ ചെയ്യുന്ന ഇടപാടുകാര്‍ക്കെല്ലാം വീണ്ടും പണം നഷ്ടപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha