ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തിൽ പോയത് 17.5 ലക്ഷം രൂപയ്ക്ക് !

ഒരു സിഗരറ്റ് പെട്ടിക്ക് 17 ലക്ഷം രൂപയെന്നു കേട്ടാൽ അതിശയിക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്നാൽ അത്തരത്തിലുള്ള ഒരു സംഭവമാണ് അങ്ങ് ബോസ്റ്റണിൽ നടന്നത്. ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടിയാണ് ലേലത്തില്‍ വന്‍തുകയ്ക്ക് വിറ്റുപോയത്.
കാസ്ട്രോയ്ക്കു പ്രിയപ്പെട്ട ട്രിനിഡാഡ് ഫന്‍ഡഡോഴ്സ് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് വിറ്റത്.
ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളര്‍ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തില്‍ പോയത്.
24 സിഗരറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പെട്ടി ഒരു ചടങ്ങിനിടെ ഹാലറിന് സമ്മാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























