നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്
നൈജീരിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലെ മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. 13നും 15നും ഇടയിലുള്ള പെണ്‍കുട്ടികളായിരുന്നു ചാവേറുകളെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആദ്യ സ്ഫോടനത്തിന് തൊട്ടു പിന്നാലെയായിരുന്നു രണ്ടാമത്തെ സ്ഫോടനം. കഴിഞ്ഞവര്‍ഷം നവംബര്‍ 15ന് മൈദുഗുരി നഗരത്തിനടുത്തുള്ള മുനയില്‍ ചാവേര്‍ സ്ഫോടനത്തില്‍ 12പേര് കൊല്ലപ്പെട്ടിരുന്നു. അന്ന് രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് ചാവേറുകളായത്.
https://www.facebook.com/Malayalivartha