തിരയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഡ്രോണ്‍

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട കുട്ടികളെ ഡ്രോണ്‍ ഉപയോഗിച്ച് രക്ഷപെടുത്തി. ലോകത്ത് തന്നെ ആദ്യമായാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഡ്രോണിന്റെ സഹായം തേടുന്നത്. ഒസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ലെന്നോക്‌സ് ഹെഡിലെ ബീച്ചിലാണ് സംഭവമുണ്ടായത്. 15നും 17നും ഇടയില്‍ പ്രായമുള്ളവരാണ് കടലില്‍ കുളിക്കുന്നതിനിടെ 700 മീറ്റര്‍ ഉയരത്തില്‍ അടിച്ച തിരയില്‍പ്പെട്ടത്.
സംഭവം ശ്രദ്ധയില്‍പെട്ടവര്‍ ഉടന്‍തന്നെ തീരസംരക്ഷണ സേനയെ വിവരം അറിയിച്ചു. ഉടന്‍ തന്നെ കോസ്റ്റ്ഗാര്‍ഡ് ഡ്രോണ്‍ അയച്ചു. അപകടത്തില്‍പ്പെട്ടവരുടെ അടുത്ത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഉപകരണം ഡ്രോണ്‍ മുഖേന എത്തിച്ചു. ഇതിന്റെ സഹായത്തോടെ കുട്ടികള്‍ കരയിലെത്തി.
https://www.facebook.com/Malayalivartha























