വടക്കന്‍ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേര്‍ മരിച്ചു, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

വടക്കന്‍ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേര്‍ മരിച്ചു. ജര്‍മനയില്‍ അഞ്ചും നെതര്‍ലന്‍ഡ്‌സില്‍ മൂന്നു പേരുമാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ആംസ്റ്റര്‍ഡാം വിമാനത്താവളം അടച്ചു.
പലയിടത്തും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായിരിക്കുകയാണ്. ശക്തമായ കാറ്റ് തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























