എന്തിനും തയ്യാറായി ഒരു കൂട്ടം കായികാഭ്യാസികള്‍...
വിവിധ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫണ്ട് ശേഖരിക്കാന്‍ പാട്ടുകള്‍ പാടിയും, തെരുവ് നാടകങ്ങള്‍ കളിച്ചും തുടങ്ങി പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഫണ്ട് കണ്ടെത്താന്‍ നഗ്നരാകാന്‍ വരെ തയ്യാറായി ഒരു കൂട്ടം കായികാഭ്യാസികള്‍ രംഗത്തെത്തിയിരിക്കുകയാണ് ലണ്ടനില്‍. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള കായികാഭ്യാസികളാണ് നഗ്നരായി ഒരു ചാരിറ്റി കലണ്ടറിന് വേണ്ടി അണിനിരന്നത്.
ക്രോസ് ഫിറ്റ് ചാമ്പ്യന്മാരും ബാലേ നര്‍ത്തകരും ഉള്‍പ്പെടെ 18 കായികാഭ്യാസികള്‍ അടങ്ങുന്നതായിരുന്നു ഫോട്ടോഷൂട്ട്. പോളണ്ടിലെ വാര്‍സോവില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. നല്ല വസ്ത്രമോ, പാദരക്ഷകളോ മറ്റ് കായിക സാമഗ്രികളോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന യുവ കായികതാരങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് കലണ്ടര്‍ പുറത്തിറക്കുന്നത്.
ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇത്തരം കായിക താരങ്ങളിലേക്കെത്തിക്കും. 2018ലേക്കുള്ള കലണ്ടറിന് പുറമെ 300 പേജുള്ള ഒരു ഡയറിയും ഇതോടൊപ്പം തയ്യാറാക്കുന്നുണ്ട്. ഇതില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ക്കൊപ്പം ദിനംപ്രതി ചെയ്യേണ്ട പരിശീലന സമയങ്ങളെ കുറിച്ചും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലണ്ടന്‍ ഫോട്ടോഗ്രാഫറായ ഡൊമിനിക കുഡയാണ് ചാരിറ്റി കലണ്ടറിന് വേണ്ടി ചിത്രങ്ങള്‍ തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha