ഇരുപത്തെട്ടുകാരി വൃദ്ധയായി മാറി; ഞെട്ടലോടെ ശാസ്ത്രലോകം
കാലിഫോര്‍ണ്ണിയ: ദിനങ്ങൾ കഴിയും തോറും വൃദ്ധയായി മാറിക്കൊണ്ടിരിക്കുന്ന 28 വയസ്സുകാരി, ആശ്ചര്യപ്പെടേണ്ട അത്തരത്തിലൊരപൂർവ്വ യോഗത്തിനു അടിമയാണ് കാലിഫോര്‍ണ്ണിയ സ്വദേശിനിയായ ബെത്താനി ഉഗാര്റ്റെ. പൂര്‍ണ വൃദ്ധ ആയി മാറിയിരിക്കുന്ന ഈ 28 വയസുകാരി ഓരോ ദിവസവും കഴിയും തോറും ശരീരം കൂടുതൽ കൂടുതൽ ശോഷിക്കുകയാണ്. ഒരു സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് തലൈവ ആയ ബെത്താനിക്ക് 'ഇറിറ്റബില്‍ ബൗവല്‍ സിന്‍ഡ്രം' എന്ന അപൂര്‍വമായ രോഗം പിടികൂടുകയായിരുന്നു .
ഭക്ഷണം കഴിക്കുന്നത് ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഈ രോഗത്തിന്റേത് .15 ആം വയസു മുതല്ക്കേ ഈ അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ യുവതിയില്‍ കണ്ടു തുടങ്ങിയിരുന്നു ..എന്നാല്‍ ഉദര സംബന്ധമായ രോഗങ്ങള്‍ ആയിരിക്കുമെന്ന് സ്വയം കരുതി ചികിത്സ തേടിയില്ല .പിന്നീട് അസുഖം മൂര്‍ച്ഛിച്ചു . ഇപ്പോള്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ ബെത്താനിക്ക് കഴിക്കുവാന്‍ സാധിക്കുകയുള്ളൂ .ബെത്താനിയുടെ മസിലുകള്‍ പൂര്‍ണമായും ഇല്ലാതാകുകയായിരുന്നു,
https://www.facebook.com/Malayalivartha