ചിലന്തിയാണെന്നു തോന്നുമെങ്കിലും ആളൊരല്പം കോസ്റ്റിലി ആണ്; 1250 കോടി ഡോളര്‍ ചിലവിൽ നിർമ്മിച്ച വിമാനത്താവളവുമായി ചൈന
ബെയ്ജിങ്: കണ്ടാൽ ചിലന്തിയാണെന്നു തോന്നുമെങ്കിലും ഈ സംഗതി കുറച്ച് വലുതാണ്. പുറത്തുവന്ന ചൈനയിലെ പുതിയ വിമാനത്താവളത്തിന്റെ ചിത്രം കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ ഹൈടെക് വിമാനത്താവളമാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നത്.
ഏറെ മനോഹരമാണ് ഇതിന്റെ ഡിസൈന്‍. അഞ്ച് കാലുള്ള ചിലന്തിയെ പോലെയാണ് വിമാനത്താവളത്തിന്റെ ആകാശക്കാഴ്ച. 80 ബില്ല്യണ്‍ ചൈനീസ് യുവാന്‍ (1250 കോടി അമേരിക്കന്‍ ഡോളര്‍) മുടക്കി നിർമ്മിച്ച ഭീമാകാരനായ എയര്‍പോര്‍ട്ട് 2014 ലാണ് നിർമ്മാണമാരംഭിച്ചത്. 313,00 സ്ക്വയര്‍ മീറ്റര്‍ വലിപ്പമുണ്ട്. നാല് റണ്‍വേകളാണ് പ്രധാന സവിശേഷത. ഒരു വര്‍ഷം 620,000 വിമാനങ്ങള്‍, 10 കോടി യാത്രക്കാര്‍, 40 ലക്ഷം ടണ്‍ കാര്‍ഗോ എന്നിവ വഹിക്കും.
https://www.facebook.com/Malayalivartha