പ്രണയത്തിന് പ്രായമില്ല..ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ നവദമ്പതികളുടെ വിശേഷം ഇങ്ങനെ...
ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ നവദമ്പതികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. 90 കാരനായ ടെഡ് റൈറ്റും 81കാരിയായ ജോയന് ഗ്രാന്‍ഡും വെള്ളിയാഴ്ചയായിരുന്നു വിവാഹിതരായത്. വെറും ഇരുപതുപേർ മാത്രം സാക്ഷിയായ വിവാഹച്ചടങ്ങിൽ ജോയന്റെ മകനുമുണ്ടായിരുന്നു.
പുതുവസ്ത്രത്തിലെത്തിയ ഇവർക്ക് യുവത്വത്തിന്റെ തിളക്കമുണ്ടായിരുന്നു. രണ്ടുപേരും 15വര്‍ഷം മുമ്പാണ് കണ്ടുമുട്ടുന്നത്. തുടർന്ന് ഇവർ ഇഷ്ടത്തിലാകുകയും എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാഹം ചെയ്യാം എന്ന തീരുമാനത്തിലെത്തുന്നത്.
ടെഡ് റൈറ്റിന്റെ ഭാര്യ 17വര്‍ഷം മുൻപും ജോയന്റെ ഭര്‍ത്താവ് അവരുടെ 63ാം വയസ്സിലും മരിച്ചു. പിന്നെയൊരു വിവാഹത്തിന് ഇവർക്ക് താല്പര്യമില്ലായിരുന്നു. വിവാഹത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന് ഒരുങ്ങുന്ന ഈ നവദമ്പതികൾ അതിയായ സന്തോഷത്തിലാണ്.
https://www.facebook.com/Malayalivartha