മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഇസ്രയേലിലെത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഇസ്രയേലിലെത്തി. വിമാനത്താവളത്തിൽ ഇസ്രയേൽ ടൂറിസം മന്ത്രി യരിവ് ലെവിൻ പെൻസിനെ സ്വീകരിച്ചു. സുപ്രധാനകൂടിക്കാഴ്ചകൾ മാത്രമാണ് മൈക്ക് ഇത്തവണത്തെ സന്ദർശനത്തിൽ നടത്തുകയെന്നാണ് സൂചന. മറ്റ് പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രസിഡന്‍റ് റിയുവെൻ റിവ്‌ലിനുമായും പെൻസ് കൂടിക്കാഴ്ച നടത്തും.
രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങളും ജെറുസലം വിഷയവും ചർച്ചാവിഷയമാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























