മാലപൊട്ടിക്കാൻ ശ്രമിച്ചവരെ ' എടുത്തുടുത്ത് ' പാക് വനിത; വൈറലായി സിസിടിവി ദൃശ്യങ്ങൾ

റാവല്‍പിണ്ടി: ബൈക്കിലെത്തി മാലപൊട്ടിച്ചവർക്കു കിട്ടിയ ഒരു മുട്ടൻ പണിയാണ് സോഷ്യൽ മീഡിയകളിൽ കൂടി വൈറലായിക്കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തി ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ യുവതി അടിച്ച് നിലംപരിശാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലൂടെ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.
ഫുട്പാത്തിലൂടെ നടന്നുവരുന്നതിനിടെയാണ് യുവാക്കള്‍ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ചത്. ഒന്നുഞെട്ടിയെങ്കിലും യുവതിയും വിട്ടുകൊടുത്തില്ല. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും നിലത്തുവീണു. കിട്ടിയ അവസരം കൈവിടാത്ത യുവതി ഒാടിയെത്തി യുവാക്കളെ തലങ്ങും വിലങ്ങും തല്ലി. അടിയും ഇടിയും ചവിട്ടും തടയാന്‍ ശ്രമിച്ചുനോക്കിയെങ്കിലും യുവതിയുടെ കൈക്കരുത്തിനു മുന്നില്‍ കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനായില്ല. വഴിപോക്കരായ ചിലര്‍ പ്രശ്നത്തില്‍ ഇടപെടാനെത്തിയെങ്കിലും യുവതി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ അവരും മാറിനിന്നു.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയകൾ വഴി വൈറലായതോടെ യുവതിക്ക് വീര പരിവേഷമാണ് കിട്ടിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഒട്ടനവധിപേർ യുവതിയുടെ ചെയ്തികളെ പുകഴ്ത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.
വീഡിയോ കാണൂ....
https://www.facebook.com/Malayalivartha























