വൻ ഭൂചലനം; അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തും കാനഡയിലും സുനാമി മുന്നറിയിപ്പ്

അമേരിക്കയിലും ഇന്തോനേഷ്യയിലും വൻ ഭൂചലനം. ഇന്തോനേഷ്യന്‍ ദ്വീപായ ജാവയിലാണ് ചൊവ്വാഴ്ച ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ലബാക് ജില്ലയില്‍ സ്കൂളും ആശുപത്രിയുമടക്കമുള്ള കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചു. എന്നാല്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
അതെ സമയം അമേരിക്കയിലെ അലാസ്കയില്‍ വന്‍ ഭൂചലനം. ദക്ഷിണ തീരത്താണ് റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തും കാനഡയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























