" ഹേ സിറി " ഇറ്റ്സ് ടൈം ടു പ്ലേയ് മ്യൂസിക് ! ചരിത്രം കുറിയ്ക്കാൻ ആപ്പിളിന്റെ പുതിയ ഹോംപോഡ് സ്പീക്കര്‍

ആപ്പിളിന്റെ പുതിയ ഹോംപോഡ് സ്പീക്കര്‍ വിപണിയിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ ഹോം പോഡിന്റെ പ്രീ ബുക്കിങ്ങ് ജനുവരി 26 മുതല്‍ ആരംഭിക്കും. ഫെബ്രുവരി ഒന്‍പതു മുതല്‍ ഹോംപോഡുകൾ വില്‍പനയ്ക്കെത്തും.
യുഎസില്‍ ഹോംപോഡുകളുടെ 349 ഡോളറാണ് വില. വെള്ള, ഗ്രേ കളറുകളില്‍ ലഭ്യമാകുന്ന ഹോം പോഡ് ആപ്പിള്‍.com, ആപ്പിള്‍ സ്റ്റോറുകള്‍, അംഗീകൃത ആപ്പിള്‍ വില്‍പ്പനക്കാര്‍ എന്നിവരില്‍ നിന്നും വാങ്ങാവുന്നതാണ്.
ആപ്പിളിനെ വിപണിയില്‍ കാത്തിരിക്കുന്നത് കടുത്ത മല്‍സരവുമായി ആമസോണിന്റെ എക്കോ സീരീസ്, ഗൂഗിളിന്റെ ഹോംമിനി സ്പീക്കറുകളാണ്. രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും ആപ്പിള്‍ ഹോംപോഡിനേക്കാള്‍ കുറഞ്ഞ വിലയായതുകൊണ്ട് നല്ല മല്‍സരം തന്നെയാവും നേരിടേണ്ടി വരുന്നത്.
മാന്ത്രികമായി നൂതനസംഗീതാനുഭവമാകും ആപ്പിള്‍ ഹോം പോഡ് പകരുകയെന്നാണ് അവകാശവാദം. ലളിത-സുന്ദരമായ രൂപകല്‍പന, ആധുനിക സാങ്കേതിക വിദ്യ എല്ലാം ഒത്തിണങ്ങിയ പുതിയ അനുഭവമാകുമെന്ന് ഉറപ്പ്.

7 ഇഞ്ച് നീളം, 5.6 ഇഞ്ച് വീതി, 2.5 കിലോ തൂക്കം, കസ്റ്റം ആംബ്ലിഫയര്‍, ഓട്ടോമാറ്റിക് കറക്ഷന്‍, ഓഡിയോ ലെവല്‍ ഡയനാമിക് പ്രോസസ്സിങ്ങ് എന്നിവയ്ക്കായി ഇന്റേര്‍ണല്‍ ലോ ഫ്രീക്വന്‍സി കാലിബ്രേഷന്‍ മൈക്രോ ഫോണ്‍, തുടങ്ങിയവയാണ് ആപ്പിള്‍ ഹോം പോഡിന്റെ പ്രത്യേകതകള്‍.
ഹോം പോഡ് ഐഫോണിനൊപ്പം സ്പീക്കര്‍ ഫോണായും ഉപയോഗിക്കാവുന്നതാണ്. ഈ വര്‍ഷം തന്നെ ആപ്പിള്‍ ഹോം പോഡില്‍ സൗജന്യ സോഫ്റ്റ്‌വെയർ അപഡേറ്റും ലഭ്യമാക്കുമെന്ന് ആപ്പിള്‍ അറിയിച്ചു.
വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























