കുഞ്ഞിനെ പ്രസവിക്കാണോ ? ഇവിടെ ഡാൻസ് കളിക്കണം; ഡോക്ടറുടെ വീഡിയോ വൈറലായി
അമ്മയാവുകയെന്നതും ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നതും ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ് എന്നാൽ ആ സമയത്തനുഭവിക്കുന്ന വേദന മറ്റെന്തിനേക്കാളും വലുതാണ്. അതുപോലെത്തന്നെ ലേബര്‍ റൂം എന്ന് കേൾക്കുമ്പോൾ പലര്‍ക്കും പേടിയാണ്. എന്നാൽ ബ്രസീലിലെ ഡോക്ടര്‍ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്ചായുടെ അടുത്തെത്തിയാല്‍ എത്ര വേദനയാണെങ്കിലും ഗര്‍ഭിണികള്‍ ചിരിച്ച് പോകും.
എന്താണെന്നല്ലേ?...പ്രസവത്തിനെത്തുന്നവരെ പാട്ടും ഡാന്‍സും ഒക്കെയായി ആഘോഷിച്ച ശേഷമേ ഇവരെ ലേബര്‍ റൂമിലേക്ക് ഡോക്ടര്‍ കൊണ്ടുപോവുകയുള്ളൂ. ഗര്‍ഭിണി ഒറ്റയ്ക്കല്ല ഡാന്‍സ്, ഡോക്ടറും ഇവര്‍ക്കൊപ്പം കൂടും. ഗര്‍ഭിണിയും ഡോക്ടറും ഒന്നിച്ചുള്ള ഡാന്‍സിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
എന്തിനാണ് ഇത്തരത്തില്‍ ഗര്‍ഭിണികളെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതെന്ന ചോദ്യം ഡോക്ടര്‍ക്ക് നേരെ ഉയരുന്നുണ്ട്. ഇതിന് വ്യക്തമായ മറുപടിയും അദ്ദേഹത്തിന്റെ പക്കലുണ്ട്. പ്രസവത്തിന് മുൻപ് ഡാന്‍സ് കളിച്ചാല്‍ പ്രസവം എളുപ്പമാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം ഡാന്‍സ് ഡോക്ടര്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 15 നു പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വീഡിയോ കാണൂ...
https://www.facebook.com/Malayalivartha