ജപ്പാനില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയിലുള്ള കുസാറ്റ്‌സുവിലെ പ്രശസ്തമായ സ്‌കീയിംഗ് വിനോദകേന്ദ്രത്തിന് സമീപം അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
ഇതേത്തുടര്‍ന്ന് നൂറോളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. കുസാറ്റ്‌സുഷിറൈന്‍ അഗ്‌നിപര്‍വതം പൊട്ടിയതിനു പിന്നാലെയുണ്ടായ ഹിമപാതത്തില്‍ ഒരാളെ കാണാതായി. എന്നാല്‍, അഗ്‌നിപര്‍വതം പൊട്ടിയതാണോ ഹിമാപാതത്തിനു കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























