ഓടുന്ന ട്രെയിനിനടിയിൽ കിടന്നുകൊണ്ട് യുവാവിന്റെ സാഹസികത; വൈറലായ വിഡിയോയ്ക്ക് നേരെ വിമർശനങ്ങളുയരുന്നു
സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഒരു യുവാവിന്റെ സാഹസിക വീഡിയോ. ജീവന് പണയം വച്ച്, റെയില്‍വേ ട്രാക്കില്‍ ഓടുന്ന ട്രെയിനിനടിയില്‍ കിടന്നു സാഹസികത കാട്ടുന്ന യുവാവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ചിത്രീകരിച്ച ആളെയോ എന്നാണ് ചിത്രീകരിച്ചതെന്നോ വ്യകതമല്ല. അതേസമയം, യുവാവിന്റെ 'പ്രകടന'ത്തിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതില്നിന്ന് അംഗങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് മിക്ക വാട്ട്സാപ് ഗ്രൂപ്പുകളിലെയും അഡ്മിനിസ്ട്രേറ്റര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. വിവേകശൂന്യമായ പ്രവൃത്തിയാണ് ഇതെന്നും ഇത്തരം സാഹസികത തെറ്റാണെന്നും യുവാക്കളുടെ വിവേകശൂന്യത വിശ്വസിക്കാനാകുന്നില്ലെന്നും ഒമര്‍ ട്വീറ്റ് ചെയ്തു.
വീഡിയോ കാണൂ...
https://www.facebook.com/Malayalivartha