മൂന്നു വയസ്സുകാരിയെ വിമാനത്താവളത്തില്‍ മറന്നുവെച്ച കുടുംബം വിവരമറിയിക്കാന്‍ പോലീസ് വിളിച്ചപ്പോഴും കുഞ്ഞ് കൂടെയില്ല എന്നതറിഞ്ഞിരുന്നില്ല!
ദുബായ് വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ പിഞ്ചു കുഞ്ഞിനെ മറന്നു വെച്ചു. മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ പാക്കിസ്ഥാനില്‍ നിന്നും ദുബായില്‍ എത്തിയ കുടുംബമാണ് മറന്നുവെച്ചത്. വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവച്ചു കുടുംബം അല്‍ഐനിലെ വീട്ടിലേക്ക് പോയി.
മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് രക്ഷിതാക്കള്‍ എത്തി കുട്ടിയെ കൊണ്ടു പോയത്. കുട്ടിയെ ഏറ്റെടുത്ത ശേഷം വിമാനത്താവള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ടെലഫോണ്‍ നമ്പര്‍ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കടുംബം കുഞ്ഞിനെ സ്വീകരിക്കാന്‍ തിരിച്ചു വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും മൂന്നുമണിക്കൂര്‍ കഴിഞ്ഞിരുന്നു.
വിമാനത്താവള ഓഫീസില്‍നിന്നും ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന കാര്യം കുടുംബം അറിയുന്നത്. വിമാനമിറങ്ങിയ കുടുംബാംഗങ്ങള്‍ യാത്രാനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തിലെ ക്യാമറ നിരീക്ഷിക്കുമ്പോഴാണ് ഒറ്റപ്പെട്ട കുട്ടി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാര്‍ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി കഴിഞ്ഞത് എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തിലാണ്.
ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പാക്കിസ്ഥാനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അല്‍ഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും കുട്ടി മറ്റേ വാഹനത്തില്‍ ഉണ്ടാകുമെന്നാണു കരുതിയത്.
https://www.facebook.com/Malayalivartha