ക്യാറ്റ് വാക്കിനിടെ തലയിൽ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം
സൗന്ദര്യമത്സരത്തില്‍ ക്യാറ്റ് വാക്കിടയില് മത്സരാര്‍ത്ഥിയുടെ കിരീടത്തിന് തീപിടിച്ചു. തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. വേദിക്ക് മാറ്റു കൂട്ടാനായി നിർത്തിയ തീപ്പന്തത്തിൽ നിന്ന് മത്സരാര്‍ത്ഥിയുടെ ശിരോലങ്കാരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ ആണ് ഈ വേറിട്ട സംഭവം സാക്ഷ്യം വഹിച്ചത്.
തൂവലുകള്‍ കൊണ്ടലങ്കരിച്ച കിരീടമാണ് മത്സരാര്‍ഥി തലയിലണിഞ്ഞിരുന്നത്. വേദിയിലേക്ക് പ്രവേശിക്കുന്നിടത്ത് ഇരുവശങ്ങളിലുമായി രണ്ട് യുവാക്കള്‍ ദീപ പന്തങ്ങള്‍ കൈകളില്‍ പിടിച്ച് നില്പുണ്ടായിരുന്നു. യുവതി നടന്നുനീങ്ങിയപ്പോള്‍ ഇതില്‍ നിന്ന് തീ തൂവലുകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു .
തലയില്‍ തീ പിടിച്ചത് അറിയാതെ യുവതി വേദിയുടെ മുന്നിലേക്ക് നടന്നു. വേദിക്ക് സമീപമുണ്ടായിരുന്ന അവതാരകനും പരിപാടിയുടെ നടത്തിപ്പുകാരും ഇത് കണ്ട് വേദിയിലേക്കെത്തി വെറും കൈകൊണ്ട് തീയണക്കുകയായിരുന്നു.
വീഡിയോ കാണൂ...
https://www.facebook.com/Malayalivartha