ഫ്രാൻസിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; 27 പേർക്ക് പരിക്ക്
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ജെർസിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു. 27 പേർക്ക് പരിക്കേറ്റു. ജെർസിലെ മാൻസീറ്റ് കമ്മ്യൂണിലായിരുന്നു അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായ സമയത്ത് 45 വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
https://www.facebook.com/Malayalivartha