നായയുടെ തലയിൽ കടിച്ചയാൾ പോലീസ് പിടിയിൽ
പോലീസ് നായയെ കടിച്ചയാളെ പോലീസ് അറസ്റ് ചെയ്തു. അമേരിക്കയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ന്യൂ ഹാം ഷെയർ സ്വദേശിയാണ് പോലീസ് പിടിയിലായത്.
അറസ്റ്റിൽനിന്നും രക്ഷപ്പെടാൻ തുണികൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു അദ്ദേഹം. നായ അടുത്തെത്തിയപ്പോൾ ഇയാൾ നായയുടെ തലയിൽ കടിക്കുകയും ചെയ്തു. പ്രതി പൊലീസിനുനേരെ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. കേസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നായയെ കടിച്ചതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha