കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോൾ...
ഒരാഴ്ചയോളമായി യുവതിയെ കാണാനില്ല. ഒടുവിൽ യുവതിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത് മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കറിവെച്ച നിലയില്‍. മെക്സിക്കന്‍ സിറ്റിയിലാണ് സംഭവം. 28കാരിയായ മഗ്ദലേന അഗ്യുലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് കറിവെച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് കുട്ടികളുടെ അമ്മയായ മഗ്ദലേന മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മക്കളെ കൊണ്ടുവരാനായി പോയതായിരുന്നു. അതിനുശേഷം കാണാതായ യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ മുൻ ഭർത്താവ് സീസര്‍ ലോപെസിന്റെ വീട്ടിലെ അടുക്കളയില്‍ നിന്ന് കറി വച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha