തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി
തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് വിവരം.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 70ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ 15ലേറെ പേരുടെ നില ഗുരുതരമാണ്. പ്രായമായവരെ പരിചരിക്കുന്ന നഴ്സിംഗ് ഹോമും ആശുപത്രിയും ചേര്‍ന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രായമായവരടക്കം നൂറോളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല. സംഭവസമയത്ത് 200ലേറെ രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
https://www.facebook.com/Malayalivartha