ഗര്‍ഭസ്ഥ ശിശുവിന്റെ ട്യൂമര്‍ നീക്കം ചെയ്യാൻ ഗര്‍ഭപാത്രം തുറന്ന് ശസ്ത്രക്രിയ; ശാസ്ത്രക്രിയയ്‌ക്കൊടുവിൽ കുഞ്ഞ് വീണ്ടും ഗര്‍ഭപാത്രത്തിൽ: അത്ഭുത ശസ്ത്രക്രിയയിൽ ഞെട്ടലോടെ ലോകം

ഗര്‍ഭപാത്രം തുറന്ന് കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം നടന്നിരിക്കുന്നത്. നൈജീരിയന്‍ വംശജനായ ഡോ. ഒലൂങ്കിയ ഒലൂട്ടോയെ ആണ് സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയമാക്കിയത്.
ഗര്‍ഭസ്ഥശിശുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തില്‍ ട്യൂമര്‍ ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം തുറന്ന് കുട്ടിയെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതമായി വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 36 ആഴ്ചകള്‍ക്കു ശേഷം അമ്മ കുഞ്ഞിനു ജന്മം നല്‍കി. കുഞ്ഞും അമ്മയും ആരോഗ്യത്തോട് കൂടിയിരിക്കുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























