അഫ്ഗാനിസ്ഥാനെ നടുക്കി വീണ്ടും താലിബാൻ ആക്രമം; 40 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ തീവ്രവാദ ആക്രമം. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. നൂറ്റമ്പതോളം പേർക്ക് പരിക്ക്. പോലീസ് എയ്ഡ് പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്.
പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സർക്കാർ കെട്ടിടങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്നത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു.
മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാബൂളിൽ തുടർച്ചയായുണ്ടാകുന്ന ആക്രമങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha























