ദാരിയ ഖോഖ്ലോവയ്ക്കു ' മിസ് ബിക്കിനി ' പട്ടം ; അപ്രതീക്ഷിത നേട്ടം നാലു ദിവസങ്ങൾ കൊണ്ട് നേടിയത്

റഷ്യന്‍ മോഡലായ പത്തൊൻപതു കാരി ദാരിയ ഖോഖ്ലോവ യെ ലോകത്തെ ഏറ്റവും ഹോട്ടായ യുവതിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. മിസ് ടൂറിസം വേള്‍ഡ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് മിസ് ഹോട്ടസ്റ്റ് ബിക്കിനിയെ തെരഞ്ഞെടുത്തത്. അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച പുരസ്കാരത്തിന്റെ ത്രില്ലിലാണ് ദാരിയ.
ആദ്യമായാണ് ദാരിയ രാജ്യാന്തര സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. അതില്‍ തന്നെ കിരീടവും ചൂടാനായി എന്നതാണ് വിസ്മയകരമായ കാര്യം. എന്നാൽ 2016 ലെ റഷ്യന്‍ യംഗ് ബ്യൂട്ടി കിരീടം ദാരിയയെ തേടിയെത്തിയിരുന്നു.
സോഷ്യല്‍ മീഡിയകളിലും മിന്നുംതാരമാണ് ദാരിയ. മിസ് ബിക്കിനി പട്ടംകൂടി ലഭിച്ചതോടെ ആരാധകരുടെ എണ്ണവും കൂടി.
നാല് ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല എന്നായിരുന്നു ദാരിയയുടെ പ്രതികരണം.
https://www.facebook.com/Malayalivartha






















