വെള്ളപ്പൊക്കത്തിലും മീൻ പിടുത്തം; വിജയം കൈവരിച്ച ശ്രമത്തിനൊടുവിൽ വീഡിയോ വൈറൽ

കലക്ക വെള്ളത്തിൽ നിന്ന് മീൻ പിടിക്കുക എന്ന് കേട്ടിട്ടുണ്ട് എന്നാൽ വെള്ളപ്പൊക്കത്തിൽ മീൻ പിടിക്കുക എന്നത് ചിലപ്പോൾ ആദ്യമായിട്ടായിരിക്കും.
സംഭവം എന്താണെന്നല്ലേ?...നാടും നഗരവും വീടും പറമ്പുമെല്ലാം വെള്ളത്തിനടിയിലായിക്കൊണ്ടിരുന്നിട്ടും ഇവിടെ ഒരു പഹയൻ ആ വെള്ളത്തിൽ തന്നെ ചൂണ്ടയിട്ട് മീനിനെ പിടിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറായിക്കൊണ്ടിരിക്കുന്നത്.
ഓസ്ട്രേലിയയിലെ വടക്കന്‍ പ്രദേശത്താണ് ഈ രസകരമായ സംഭവം. ഓള്‍ഡ് ഡാര്‍വിന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഡാമിയന്‍ മോണാക്ക് എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും കക്ഷിയുടെ ശ്രമം പാഴായില്ല, അന്നത്തെ അത്താഴത്തിനുള്ള വക പുള്ളിക്ക് കിട്ടുകയും ചെയ്തു.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha






















