മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ ഇന്ത്യന്‍ വംശജന് 18 വര്‍ഷം തടവ്

മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ ഇന്ത്യന്‍ വംശജന് 18 വര്‍ഷം തടവ്. 51 കാരനായ അശ്വിന്‍ ദോഡിയയെയാണ് കോടതി ശിക്ഷിച്ചത്. മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അശ്വിന്‍ മുന്‍ ഭാര്യയായ കിരണിനെ കൊലപ്പെടുത്തിയത്. മൃതദേഹം മറ്റാരും കാണാതിരിക്കാനായി ഇയാള്‍ തന്റെ സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് ആളൊഴിഞ്ഞയിടത്ത് ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അശ്വിനെ കുടുക്കിയത്. താന്‍ കരുതികൂട്ടിയല്ല കൊലനടത്തിയതെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്ത് പോയതാണെന്നും അശ്വിന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
1988ലാണ് അശ്വിനും കിരണും വിവാഹിതരാകുന്നത്. ഇന്ത്യയില്‍ നടന്ന വിവാഹത്തിന് ശേഷം ലണ്ടനിലെത്തിയ ഇരുവരും 2014ല്‍ വിവാഹമോചിതരാവുകയായിരുന്നു.
https://www.facebook.com/Malayalivartha























