കാത്തിരുന്ന് സഹികെട്ടു ! ; ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാത്തിനെത്തുടർന്ന് പൂർവ്വ വിദ്യാർഥി സർവകലാശാലയ്ക്ക് തീയിട്ടു

പതിനൊന്നു വർഷത്തോളമായിട്ടും തന്റെ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാത്തിനെത്തുടർന്ന് മുൻ വിദ്യാർഥി സർവകലാശാല ആസ്ഥാനത്തിന് തീയിട്ടതായാണ് റിപ്പോർട്ടുകൾ. ചന്ദ്രമോഹനെന്ന മുൻ വിദ്യാർഥിയാണ് സർവകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തിയിരിക്കുന്നത്.
തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ചന്ദ്രമോഹൻ എംഎസ് സർവകലാശാലയിൽ 2007 കാലഘട്ടത്തിൽ ഫൈൻ ആർട്സ് വിദ്യാർഥിയായിരുന്നു.
വിദ്യാഭ്യാസ കാലഘട്ടത്തിൽ ചന്ദ്രമോഹന്റെ ചിത്ര പ്രദർശനം വൻവിവാദത്തിനു വഴിയൊരുക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെത്തുടർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധം ചന്ദ്രമോഹനെതിരെയുണ്ടായിരുന്നു.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha























