സൈസ് സീറോയല്ല പക്ഷേ....

മുപ്പത്തിരണ്ട്കാരിയായ ടെസ് ഹോളിഡേ മോഡലാണ്. എന്നാല്‍ ഈ മോഡലിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ മെലിഞ്ഞ് നീളമുള്ള സൈസ് സീറോ മോഡലുകളെയാണ് എല്ലാവര്‍ക്കും പ്രിയം. പക്ഷേ സൈസ് 22 മോഡലാണ് ടെസ്സ്. തടി എല്ലാവര്‍ക്കും ഒരു ഭാരമായി തോന്നുമ്പോള്‍ തന്റെ തടി ആസ്വദിക്കുകയാണ് ടെസ്.
ഇപ്പോള്‍ സ്വിമ്മിങ് സ്യൂട്ട് കമ്പനിയുടെ മോഡലായുള്ള കാമ്പയിനിങ്ങിലാണ് ടെസ്. അറുപതുകള്‍ ഇതിവൃത്തമാക്കിയുള്ള ബിക്കിനികളുടെ ഫോട്ടോഷൂട്ടാണ് നടക്കുന്നത്. മെയ്ക്ക് അപ്പും ഹെയറും അറുപതുകളിലേത് തന്നെ. തന്റെ പതിനാലാം വയസിലെ ഫോട്ടോയും ടെസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഈ മോഡല്‍.

https://www.facebook.com/Malayalivartha























