പ്രമുഖ പാക് നടി ദാരുണമായി കൊല്ലപ്പെട്ടു; കാരണം ഞെട്ടിക്കുന്നത്

സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച നടിയെ വെടിവച്ചു കൊലപ്പെടുത്തിയെന്നു റിപ്പോർട്ടുകൾ. പാകിസ്ഥാൻ സ്വദേശിയായ പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പഷ്തൂണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊന്നത്.
ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമസംഘത്തെ പ്രകോപിപ്പിച്ചത്. തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച ഉടന്‍ നടിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
നടിയുടെ മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷിക്കുന്ന പ്രതികളില്‍ ഒരാള്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരാള്‍ പഷ്ത്വ ഗായിക ഗസാല ജാവേദിന്റെ മുന്‍ ഭര്‍ത്താവാണ്.
https://www.facebook.com/Malayalivartha























