യുഎസ് സേനയില്‍ ഭിന്നലിംഗക്കാര്‍ക്ക് നിരോധനം, രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുന്നു

സേനയില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി യു.എസ്. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ നയ പ്രകാരം വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച മെമ്മൊറാണ്ടത്തിലാണ് 'ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴിച്ച് ഭിന്ന ലിംഗക്കാരെ സേനയില്‍ നിന്നും വിലക്കിയ വിവരമുള്ളത്. യു.എസിലെ സീറ്റില്‍ ജില്ലാ കോടതിയിലാണ് മെമ്മൊറാണ്ടം ഫയല്‍ ചെയ്തത്. ജെന്‍ഡര്‍ ഡിസ്‌ഫോറിയ ബാധിച്ച ഭിന്നലിംഗക്കാര്‍ക്കാണ് നിരോധനം.
കാര്യമായ ചികിത്സ ആവശ്യമുള്ള ഇവരെ സേനയില്‍ നിന്നും അയോഗ്യരാക്കിയതായി പോളിസിയില്‍ പറയുന്നു. ഇതോടെ സേനയിലുള്ള മറ്റു ഭിന്നലിംഗക്കാര്‍ക്കും ജോലി നഷ്ടമായേക്കും. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ട്രംപ്‌പെന്‍സ് ഭരണ സമിതി ചേര്‍ന്ന് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധവും ഭിന്നലിംഗക്കാര്‍ക്കെതിരായുള്ള അനീതിയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചാഡ് ഗ്രിഫിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























