പുക ശ്വസിച്ചും തീപൊള്ളലേറ്റും 68 തടവുകാര്‍ക്ക് ദാരുണാദ്യം; ജയിലിനു മുന്നിലെ പ്രതിഷേധം ശക്തമാകുന്നു

വെനസ്വേലയിലെ വലെന്‍ഷ്യയില്‍ ജയിലിലെ സംഘര്‍ഷത്തിലും തീപിടുത്തതിലും 68 തടവുകാര്‍ വെന്തുമരിച്ചതായി റിപ്പോർട്ടുകൾ. ബുധനാഴ്ച ജയില്‍ ചാടുന്നതിനായി ചില തടവുപുള്ളികള്‍ സെല്ലുകളിൽ ഉണ്ടായിരുന്ന കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിന് കാരണമെന്ന് കരുതുന്നത്.
കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. എന്നാൽ തീയിട്ടതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചും തീപൊള്ളലേറ്റുമാണ് 68 പേര്‍ മരിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അറ്റോര്‍ണി ജനറല്‍ താരിക് സാബ് അറിയിച്ചു.
കലാപത്തെ തുടര്‍ന്ന് തടവുകാരുടെ കുടുംബം ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. അലമുറയിട്ട് കരഞ്ഞ കുടുംബാംഗങ്ങള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കുകയും പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.
തീപിടുത്തത്തിനിടെ ഒരു പോലീസുകാരന് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























