ഇസ്രായേല്‍ സേന ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ മരണം 15 ആയി

ഇസ്രായേല്‍ സേന ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ മരണം 15 ആയതായി ഫലസ്തീര്‍ അധികൃതര്‍ സ്ഥീരീകരിച്ചു. 1400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂ ദിനത്തോടനുബന്ധിച്ച് (യൗമുല്‍ അര്‍ദ്) ഗസ്സ അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെയാണ് അധിനിവേശസേനയുടെ ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച രാവിലെ ഗസ്സയിലെ ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കര്‍ഷകനും കൊല്ലപ്പെട്ടിരുന്നു. ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഭൂദിനത്തിന്റെ 42ാം വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. ഗസ്സയിലെ എല്ലാ രാഷ്ട്രീയസംഘടനകളുടെയും പിന്തുണയോടെയാണ് മാര്‍ച്ച് നടന്നത്.
ഫലസ്തീന്‍ മുഴുവനായും തിരിച്ചുപിടിക്കുന്നതിന്റെ ആദ്യപടിയാണ് മാര്‍ച്ച് എന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. മാര്‍ച്ചിനുനേരെ ശക്തമായ നടപടിയാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha























