ഉത്തരകൊറിയയുടെ 27 കപ്പലുകളും 21 ഷിപ്പിംഗ് കമ്പനികളും യുഎന്‍ കരിമ്പട്ടികയില്‍

ഉത്തരകൊറിയയുടെ 27 കപ്പലുകളും 21 ഷിപ്പിംഗ് കമ്പനികളും യുഎന്‍ കരിമ്പട്ടികയില്‍. അമേരിക്കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എണ്ണ, കല്‍ക്കരി തുടങ്ങിയവ അനധികൃതമായി കടത്തിയതിനെ തുടര്‍ന്നാണ് കപ്പലുകളേയും കമ്പനികളെയും യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകത്തെ എല്ലാ തുറമുഖങ്ങളിലും കപ്പലുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് സമാധാന നടപടികള്‍ക്കു തുടക്കം കുറിച്ച പശ്ചാത്തലത്തിലാണ് യുഎന്‍ നടപടി. അമേരിക്കന്‍ പ്രസിഡന്റുമായും ദക്ഷിണകൊറിയന്‍ പ്രസിഡന്റുമായും കിംഗ് ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎന്‍ നടപടികള്‍ എന്നത് ശ്രദ്ധേയമാണ്.
നേരത്തെ ആണവ, മിസൈല്‍ പരീക്ഷണങ്ങളില്‍ ഉത്തരകൊറിയയ്ക്കുമേല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























