കാറിനുള്ളിൽ ജീവനറ്റ നിലയിൽ കുട്ടികളുടെ ശരീരം; ഇരുപതുകാരിയായ 'അമ്മ പിടിയിൽ

പത്തു മാസവും, രണ്ടു വയസ്സും പ്രായമുള്ള രണ്ടു കുട്ടികളുടെ മൃതദേഹം കാര്‍ സീറ്റില്‍ കണ്ടെത്തി. സംഭവത്തെത്തുടർന്ന് ഇവരുടെ മാതാവായ 20 വയസ്സുള്ള ബ്രിട്ടണി വെലസ്ക്യൂസിനെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
യുവതിക്കെതിരെ ഇരട്ടകൊലപാതകത്തിന് കേസ്സെടുത്തതായി പീനല്‍ കൗണ്ടി ഷെറീഫ് അറിയിച്ചു. മാര്‍ച്ച് 26 തിങ്കളാഴ്ച രാത്രി വൈകീട്ടാണ് കുട്ടികളുടെ മൃതദേഹം കാര്‍ സീറ്റില്‍ സീറ്റ് ബെൽറ്റ് ഇട്ട നിലയിൽ കണ്ടെത്തിയതെന്ന് മാര്‍ച്ച് 27 ചൊവ്വാഴ്ച ഷെറീഫ് അറിയിച്ചത്. അതേസമയം ബ്രിട്ടണിക്ക് 2 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു.
പതിനേഴു വയസ്സില്‍ വിവാഹിതയായ ബ്രിട്ടണിയുടെ ഭര്‍ത്താവ് കഴിഞ്ഞ ജൂണിൽ മയക്കുമരുന്നു അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു.
ഇവരുടെ വീട്ടില്‍ നിന്നും ഇതിനു മുൻപ് കുട്ടികളെ പീഡിപ്പിച്ചതായി യാതൊരു പരാതിയും സി.പി.എസില്‍ ലഭിച്ചിട്ടില്ലെന്നും കുട്ടികളുടെ മരണ കാരണം ഓട്ടോപ്‌സിക്കുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഷെറിഫ് പറഞ്ഞു.
https://www.facebook.com/Malayalivartha























