പോണ്‍ സുന്ദരിയും ട്രംപും തമ്മിലുള്ള ബന്ധം കൂടുതല്‍ കുരുക്കിലേക്ക്

പോണ്‍ താരം സ്‌റ്റോമി ഡാനിയേലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധത്തില്‍ കുരുക്കള്‍ മുറുകുന്നു. സ്‌റ്റോമിയെ 'വെട്ടി'ലാക്കാന്‍ ശ്രമിച്ചതാണ് കുരുക്ക് മുറുകാന്‍ കാരണം. 2006ല്‍ ട്രംപ് ലൈംഗികമായി ഉപയോഗിച്ചെന്നും പ്രതിഫലമായി 1.30 ലക്ഷം ഡോളര്‍ തന്നുവെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റോമി വെളിപ്പെടുത്തിയിരുന്നത്.
സ്‌റ്റോമിയുടെ പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വാര്‍ത്തകള്‍ തെറ്റാണെന്നും പണം നല്‍കിയിട്ടില്ലെന്നും ട്രംപിന്റെ അഭിഭാഷകന്‍ കോഹെന്‍ വ്യക്തമാക്കിയിരുന്നു. പണം കൊടുത്തെന്ന ആരോപണം നിഷേധിച്ചതിനെതിരെയാണ് പോണ്‍ താരം ഇപ്പോള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ട്രംപിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു സ്‌റ്റോമിയുടെ അഭിഭാഷകനാണു ഹര്‍ജി നല്‍കിയത്.
ട്രംപുമായി ഉണ്ടായിരുന്ന അവിഹിതബന്ധം രഹസ്യമാക്കി വയ്ക്കാന്‍ തനിക്കു ഭീഷണിയുണ്ടായിരുന്നെന്നും ബന്ധം പുറത്തു പറയാതിരിക്കാനായി കോഹന്‍ 1.30 ലക്ഷം ഡോളര്‍ നല്‍കി കരാറില്‍ ഒപ്പുവയ്പിച്ചെന്നുമായിരുന്നു സ്‌റ്റോമി വെളിപ്പെടുത്തിയിരുന്നത്.

ഇതിനിടെ, സ്‌റ്റോമി കരാര്‍ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോഹന്‍ രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍, കോഹന്‍ എന്തിനാണു പണം നല്‍കിയതെന്നു തനിക്കറിയില്ലെന്നും അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കാനുമാണു ട്രംപ് മാധ്യമങ്ങളോടു പറഞ്ഞത്.

https://www.facebook.com/Malayalivartha























