Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസ് റെയ്ഡ് നടത്തി എഫ് ബി ഐ; രാജ്യത്തിനുനേരെയുള്ള ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞ് ട്രംപ്; റെയ്ഡില്‍ പിടിച്ചെടുത്തത് സ്‌റ്റോമി ഡാനിയേല്‍സും ട്രംപുമായുള്ള ഇടപാടുകളുടെ നിര്‍ണായക രേഖകള്‍

10 APRIL 2018 07:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

പോണ്‍ നായിക സ്‌റ്റോമി ഡാനിയേല്‍സും ട്രംപുമായുള്ള ഇടപാടുകളുടെ നിര്‍ണായക രേഖകള്‍ പ്രസിഡന്റിന്റെ അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ് നടത്തി എഫ്.ബി.ഐ. പിടിച്ചെടുത്തു. ദീര്‍ഘകാലമായി തന്റെ അറ്റോണി ജനറലായ മൈക്കല്‍ കോഹന്റെ ഓഫീസില്‍നടന്ന പരിശോധന, രാജ്യത്തിനുനേരെയുള്ള ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞ് ട്രംപ് പ്രതികരിച്ചു. ഭരണത്തലവന്റെ രഹസ്യങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി റെയ്ഡ് ചെയ്ത് പിടിച്ചെടുക്കുന്ന സമാനതകളില്ലാത്ത സംഭവമാണ് അമേരിക്കയില്‍ അരങ്ങേറിയതെന്ന് വിലയിരുത്തപ്പെടുന്നു.

അവിഹിത ബന്ധത്തെക്കുറിച്ച് പുറത്തുപറയാതിരിക്കുന്നതിന് കോഹന്‍ വഴി ട്രംപ് സ്‌റ്റോമി ഡാനിയേല്‍സിന് പണം കൈമാറിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സ്‌റ്റോമി താനും ട്രംപും കിടപ്പറ പങ്കിട്ട കഥ വെളിപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ആശങ്ക. ആരോപണം ട്രംപ് കൂടെക്കൂടെ നിഷേധിച്ചെങ്കിലും എഫ്.ബി.ഐ. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. സംഭവം പുറത്തുപറയാതിരിക്കുന്നതിന് സ്‌റ്റോമിക്ക് 1,30,000 ഡോളര്‍ ട്രംപ് കൈമാറിയെന്നാണ് ആരോപണം.

മ്യൂളറുടെ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്.ബി.ഐ. സംഘം കോഹന്റ് ഓഫീസ് റെയ്ഡ് നടത്തിയതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്് ചെയ്യുന്നു. സ്‌റ്റോമിയെ സംബന്ധിച്ച് കോഹനും ട്രംപുമായി നടത്തിയ ആശയവിനിമയത്തിന്റെ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായായാണ് സൂചന. ഫോണ്‍, പേഴ്‌സണ്‍ കംപ്യൂട്ടര്‍, ബാങ്ക് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍പ്പെടുന്നു. ബാങ്ക് തട്ടിപ്പും തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ നിയമലംഘനങ്ങളും എഫ്.ബി.ഐ. പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

സിറിയയില്‍ വിമതര്‍ക്ക് ആധിപത്യമുള്ള മേഖലയില്‍ നടന്ന രാസായുധ പ്രയോഗത്തെ എങ്ങനെ നേരിടണമെന്നാലോചിക്കാന്‍ ട്രംപിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രസിഡന്റ് തന്റെ അറ്റോണിയുടെ ഓഫീസില്‍ റെയ്ഡ് നടന്ന വിവരം വെളിപ്പെടുത്തിയത്. ഇതൊരു നാണക്കേടാണെന്നും രാജ്യത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാന്‍ഹട്ടനിലെ കോഹന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയ എഫ്.ബി.ഐ., രേഖകളും മറ്റും പിടിച്ചെടുക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends