രാജ്യത്തെ നടുക്കിയ കഠ്വ ബലാത്സംഗത്തെ അപലപിച്ച് യു.എന്‍. ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍
രാജ്യത്തെ നടുക്കിയ കഠ്വ ബലാത്സംഗത്തെ അപലപിച്ച് യു.എന്‍. ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറസ് പറഞ്ഞു. മാധ്യമവാര്‍ത്തകളിലുടെ ഭയാനകമായ സംഭവമാണ് കഠ്വയിലുണ്ടായതെന്ന് മനസിലായി. എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് പറഞ്ഞു.
മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടയാണ് കഠ്വ ബലാത്സംഗത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. അതേ സമയം, കഠ്വ ബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം കേസിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി. കുറ്റകൃത്യത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha