ഇന്ത്യന്‍ വംശജരുടെ വീടിനു നേരെ അഞ്ജതര്‍ പെട്രോള്‍ ബോംബെറിഞ്ഞു കുട്ടികള്‍ അടക്കം കുടുംബത്തിലെ അഞ്ചു പേര്‍ വെന്തുമരിച്ചു

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജരുടെ വീടിനു നേരെയാണ് അഞ്ജാത സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. പീറ്റര്‍മാര്‍ട്ടീസ്ബര്‍ഗിലെ വീടിനു നേര്‍ക്ക് വ്യാഴാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. മൂന്ന് കുട്ടികള്‍ അടക്കം കുടുംബത്തിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. അസീസ് മഞ്ജിരയും (45), അദ്ദേഹത്തിന്റെ ഭാര്യയും ദക്ഷിണാഫ്രിക്കകാരിയുമായ ഗോരി ബിബി, ഇവരുടെ മക്കളായ സുബിന (18), മെയ്‌റൂനീസ (14), മുഹമ്മദ് റിസ്‌വാന്‍ (10) എന്നിവരാണ് മരിച്ചത്. 25 വര്‍ഷമായി ദക്ഷിണാഫ്രിക്കയില സ്ഥിരതാമസമാണ് അസീസ്.
രണ്ടാഴ്ച മുന്‍പാണ് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത്. സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട അയല്‍വാസിയാണ് മറ്റുള്ളവരെയും പോലീസിനെയും വിവരം അറിയിച്ചത്. അഗ്‌നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു. വീടിന്റെ ജനാലകളും വാതിലുകളും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് ബന്ധിച്ചിരുന്നതിനാലാണ് വീട്ടുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞിയാത്തതെന്നാണ് പ്രാധമിക നിഗമനം.
ഒരു ഷോപ്പിലെ ജീവനക്കാരനായിരുന്ന അസീസ് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പുതിയ വാടക വീട് ഇവര്‍ക്ക് വില്‍ക്കാന്‍ വീട്ടുടമയും തയ്യാറായിരുന്നു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കുടുംബം തന്നെ ഇല്ലാതാകുന്നത്.
https://www.facebook.com/Malayalivartha























