Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുഎസ് നടത്തിയ ആക്രമണത്തിനു ചുട്ട മറുപടി നല്‍കാന്‍നൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍; എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കാനുള്ള റഷ്യയുടെ നീക്കം തലവേദനയാകുമോ?... 'വെല്ലുവിളി' ഉയര്‍ത്തി ഫ്രാന്‍സും

14 APRIL 2018 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

സിറിയയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഉടന്‍ ചേരണമെന്നാണ് ആവശ്യപ്പെട്ടത്. ആക്രമണത്തിലൂടെ യുഎസ് ചെയ്തത് സിറിയയിലെ സാധാരണക്കാരുടെ ജീവിതം ദുരന്തപൂര്‍ണമാക്കുന്നതരത്തിലുള്ള ഹീനമായ പ്രവര്‍ത്തിയാണ്. സാധാരണക്കാര്‍ക്കാണ് ഇതിന്റെ മുഴുവന്‍ തിരിച്ചടിയും നേരിട്ടേണ്ടിവന്നത്. രാജ്യാന്തര ബന്ധങ്ങളെ തകിടം മറിക്കുന്ന നീക്കമാണ് വ്യോമാക്രമണത്തിലൂടെ യുഎസ് നടത്തിയതെന്നും പുടിന്‍ വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനു കീഴിലുള്ള സൈന്യത്തിനു റഷ്യയും ഇറാനുമാണ് നിലവില്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് സഖ്യസേനയുടെ ആക്രമണത്തിലും 'പാഠം' പഠിച്ചില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു റഷ്യയുടെ മറ്റൊരു നീക്കം. സിറിയയ്ക്കും ആവശ്യക്കാരായ മറ്റു രാജ്യങ്ങള്‍ക്കും എസ് 300 മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാനാണു തീരുമാനമെന്നു റഷ്യ വ്യക്തമാക്കി. കേണല്‍ ജനറല്‍ സെര്‍ഗെയ് റുഡ്‌സ്‌കോയ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. സിറിയന്‍ വ്യോമാക്രമണത്തെത്തുടര്‍ന്നു ലോകം രണ്ടു ചേരിയിലായതാണ് റഷ്യയെ പുതിയ നീക്കത്തിനായി പ്രേരിപ്പിച്ചത്.

മിസൈല്‍ പ്രതിരോധ സംവിധാനം വില്‍ക്കാനൊരുങ്ങുന്നുവെന്ന റഷ്യയുടെ പ്രഖ്യാപനത്തിനു പിന്നാലെ പരോക്ഷ 'വെല്ലുവിളി' ഉയര്‍ത്തി ഫ്രാന്‍സും രംഗത്തെത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ 'ചുവപ്പുവര' വീണ്ടും മറികടക്കാനാണു സിറിയയുടെ ശ്രമമെങ്കില്‍ ഒരുതവണ കൂടി ഇടപെടല്‍ ഉണ്ടാകുമെന്നാണു ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യെ ലേ ഡ്രിയാന്‍ വ്യക്തമാക്കിയത്. മേയ് അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ റഷ്യയിലേക്കു നടത്താനിരിക്കുന്ന സന്ദര്‍ശനത്തിനു മാറ്റമില്ലെന്നും ഡ്രിയാന്‍ അറിയിച്ചു. ആക്രമണത്തിനു മുന്നോടിയായി റഷ്യയെ വിവരം അറിയിച്ചിരുന്നതായി അതിനിടെ ഫ്രഞ്ച് പ്രതിരോധമന്ത്രിയും വ്യക്തമാക്കി.

റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവും ഒരുപക്ഷത്തു നില്‍ക്കുമ്പോള്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണു മറുപക്ഷത്ത്. ഈ രാജ്യങ്ങളെല്ലാം സിറിയന്‍ ആക്രമണത്തില്‍ പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതുമാണ്. രാസായുധങ്ങള്‍ ഒഴിവാക്കണമെന്നു യൂറോപ്യന്‍ യൂണിയനും സിറിയയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 

അതേസമയം, യുഎസ് ആക്രമണം മേഖലയിലെ നിലവിലെ അവസ്ഥയെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കുകയുള്ളൂവെന്നും സെര്‍ഗെയ് വ്യക്തമാക്കി. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലും മറ്റു നഗരങ്ങളിലും നിലവില്‍ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം അറിയിച്ചു.

അതുപോലെതന്നെ എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കാനുള്ള റഷ്യയുടെ നീക്കവും ഐക്യരാഷ്ട്ര സഭയ്ക്കു പുതിയ തലവേദനയാണ്. രാജ്യാന്തര തലത്തില്‍ ആയുധവ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ യുഎന്‍ ശക്തമാക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ച്. റഷ്യ തനതായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം. ആകാശത്തു വച്ചു മിസൈലുകളെയും യുദ്ധവിമാനങ്ങളെയും മറ്റും തകര്‍ക്കുന്നതില്‍ ഇന്നു ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും കരുത്ത മിസൈല്‍വേധ വിന്യാസത്തിലൊന്നാണ് എസ്-300. ഭൗമോപരിതലത്തില്‍ നിന്ന് ആകാശത്തേക്കു മിസൈലുകള്‍ തൊടുക്കാവുന്ന ഈ സംവിധാനം എന്‍പിഒ അല്‍മാസ് എന്ന റഷ്യന്‍ കമ്പനിയാണു നിര്‍മിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends