നിയമനിര്‍മാണത്തിലൂടെ വദനസുരതം നിരോധിക്കുമെന്ന് ഉഗാണ്ട പ്രസിഡന്റ് ; 2014ല്‍ നിയമം വഴി സ്വവര്‍ഗരതി നിരോധിച്ച രാജ്യമാണ് ഉഗാണ്ട

നിയമനിര്‍മാണത്തിലൂടെ വദനസുരതം നിരോധിക്കുമെന്ന് ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസേ വെനി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വായ ആഹാരം കഴിക്കാനുള്ളതാണ് അല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ളതല്ല. പാശ്ചാത്യര്‍ ചെയ്യുന്നത് കണ്ട് അനുകരിക്കരുത്. ഇതൊരു മുന്നറിയിപ്പായി എല്ലാ പൗരന്‍മാരും സ്വീകരിക്കണമെന്നും പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുവേ എല്ലാ കാര്യങ്ങളിലും യൂറോപ്യന്‍സിനെ അനുകരിക്കുന്ന പ്രവണത നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുകയാണ്. നല്ല കാര്യങ്ങള്‍ പകര്‍ത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് പോലെയുള്ള സംസ്‌കാരശൂന്യമായ നടപടികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയും പുരുഷനും ഇണചേരുന്നത് എങ്ങനെയെന്ന് നമുക്കറിയാം. കാലങ്ങളായി അത് ചെയ്തു പോരുന്നുണ്ട്. എന്നാലത് വായ ഉപയോഗിച്ച് നടത്തേണ്ട കാര്യമല്ല. അങ്ങനെ ചെയ്യുന്നത് അണുബാധയ്ക്കിടയാക്കും. അങ്ങനെയുള്ള കേസുകള്‍ രാജ്യത്ത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമനിര്‍മാണത്തെ കുറിച്ച് ആലോചിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. 2014ല്‍ നിയമം വഴി സ്വവര്‍ഗരതി നിരോധിച്ച രാജ്യമാണ് നമ്മുടേത്. പരസ്യമായി സ്വവര്‍ഗ്ഗരതി നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് നല്‍കുക. അതിനാല്‍ പുതിയനിയമത്തിലും അത്തരം കര്‍ശന വ്യവസ്ഥകള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വദനസുരതം നടത്തിയ പലരുടെയും വായിലൂടെ അണുക്കള്‍ ആമാശയത്തില്‍ പ്രവേശിച്ച് മറ്റ് പല അസുഖങ്ങളും ഉണ്ടായതായി ആരോഗ്യവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























