" നിങ്ങള്‍ക്ക് പനിക്കാം... എനിക്ക് എച്ച്.ഐ.വിയുണ്ട്; പങ്കാളികൾക്ക് എയ്ഡ്സ് രോഗം പരത്തിയ യുവാവിന് ജീവപര്യന്തം

ബ്രിട്ടനിൽ പങ്കാളികളെ കണ്ടെത്തി മനഃപൂര്‍വം എയ്ഡ്സ് രോഗം പരത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ. ഇത്തരത്തിലൊരു കുറ്റത്തിന് ഒരാളെ ആദ്യമായാണ് ബ്രിട്ടനില്‍ ശിക്ഷിക്കുന്നത്.
ഡാറില്‍ റൗ എന്ന ബ്രിട്ടീഷ് പൗരനാണ് അഞ്ചു പേര്‍ക്ക് രോഗം പരത്തിയതിന് ശിക്ഷിക്കപ്പെട്ടത്. രോഗം പടർത്തിക്കഴിഞ്ഞും ഇൗ രോഗം മാരകമല്ലെന്നാണ് ഡാറിലിന്റെ വാദം. അതേസമയം ഡാറിലിനെ ശിക്ഷിക്കുന്നത് എയ്ഡ്സ് രോഗികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡാറിലിന്റെ അഭിഭാഷകനും വാദിച്ചു.
എന്നാല്‍ ഡാറില്‍ രോഗം സംക്രമിപ്പിച്ചവരുടെ വാദം കൂടി കേട്ട ശേഷമാണ് കോടതി ഇയാളെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 ലാണ് ഡാറിലിന് രോഗമുണ്ടെന്നു സ്ഥിതീകരിച്ചത്. എന്നിട്ടും ചികിത്സ തേടാനോ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ജീവിക്കാനോ ഡാറില്‍ തയാറായില്ല. പകരം മൊബൈല്‍ ആപ്പ് വഴി പരിചയപ്പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് രോഗം വ്യാപിപ്പിക്കാനാണ് തുനിഞ്ഞത്. സുരക്ഷാ മുന്‍കരുതലെടുക്കാതെയായിരുന്നു ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നത്. മുന്‍കരുതലെടുക്കാന്‍ നിര്‍ബന്ധിക്കുന്നവരെ കോണ്ടത്തിന്റെ അറ്റത്ത് ദ്വാരമിട്ടും വഞ്ചിച്ചു.
ലൈംഗിക ബന്ധം പുലര്‍ത്തിയ ശേഷം അടുത്ത ദിവസം ഇവര്‍ക്ക് ഇതേകുറിച്ച് സന്ദേശമയക്കാനും ഡാറില്‍ മറന്നില്ല. "നിങ്ങള്‍ക്ക് പനിക്കാം... എനിക്ക് എച്ച്.ഐ.വിയുണ്ട്" എന്നും "ഞാന്‍ കോണ്ടം കീറി, നിങ്ങളെയും പിടികൂടി" എന്നും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ആറാഴ്ച നീണ്ട വിചാരണയില്‍ മുഴുവനും ഡാറില്‍ നിര്‍വികാരനായിരുന്നു. ജീവപര്യന്തം വിധിച്ചപ്പോഴും പ്രത്യേകിച്ച് വികാരങ്ങളൊന്നും ഡാറില്‍ പ്രകടിപ്പിച്ചില്ല.
https://www.facebook.com/Malayalivartha























