Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ലിവര്‍പൂളിലെ ഏഷ്യന്‍ വംശജന് 31 വര്‍ഷത്തെ തടവ് ശിക്ഷ

21 APRIL 2018 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

കഴിഞ്ഞ വര്‍ഷം മെയ് 30-ന്, ഇംഗ്ലീഷ്  ഗായകനായ ജോണ്‍ ലെനന്റെ ലിവര്‍പൂളിലുള്ള പഴയവീട്ടില്‍ വച്ച്, സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ലിവര്‍പൂളിലെ ഏഷ്യക്കാരനായ സമി സാലെം എന്ന 30-കാരന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ചുരുങ്ങിയത് 31 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തന്റെ ഭാര്യയായ അരീന സയിദിനെ(30) ശ്വാസം മുട്ടിച്ച് കൊന്ന സമി, മക്കളായ ഷാദിയ(7), റാമി(4) എന്നിവരെ ബാത്ത് ടബില്‍ മുക്കിപ്പിടിച്ചാണ് വകവരുത്തിയതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. എന്നിട്ടും കലി തീരാതിരുന്ന ഈ യുവാവ് സ്വന്തം വീടിന് തീയിടുകയും ചെയ്തിരുന്നു.

ഈ കൊടും ക്രൂരന്‍ ചെയ്ത് കൂട്ടിയ പാതകങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് കോടതി ദീര്‍ഘകാലത്തേക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകങ്ങള്‍ നിര്‍വഹിച്ച ശേഷം സമി യാതൊരു കൂസലുമില്ലാതെ ടിവി കണ്ട് ഡിന്നര്‍ കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.തുടക്കത്തില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ഇയാള്‍ തറപ്പിച്ച് പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് നിസംശയം തെളിയുകയായിരുന്നു.ഇന്നലെയാണ് സമിക്ക് തടവ് ശിക്ഷയേകാനുള്ള നിര്‍ണായക വിധിയുണ്ടായത്.

കൊലപാതകങ്ങള്‍ നിര്‍വഹിച്ച ശേഷം ഇയാള്‍ അധികം വൈകാതെ തങ്ങളുടെ ഫ്‌ലാറ്റിന് പെട്രോള്‍ ഒഴിച്ച് തീകൊടുക്കുകയും ചെയ്തിരുന്നു. ഫ്‌ലാറ്റിന് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ ഫ്‌ലാറ്റുകളിലുള്ളവരെ അടിയന്തിരമായി ഒഴിപ്പിച്ചിരുന്നു.കുടുംബക്കാര്‍ സമിയുടെ ഫ്‌ലാറ്റ് തുറന്ന് നോക്കിയപ്പോള്‍ മൂന്ന് മൃതദേഹങ്ങളും ബെഡില്‍ കിടക്കുന്ന നിലയിലായിരുന്നു. അതിനടുത്ത് ലഹരിയടിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന സമിയെയും കണ്ടെത്തിയിരുന്നു.

സമി അഷ്‌വര്‍ത്തിലെ സൈക്യാട്രിക് ഹോസ്പിറ്റലില്‍ നാല് ജീവനക്കാരുടെ അകമ്പടിയിലാണ് ഇപ്പോള്‍ കഴിയുന്നതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു.കടുത്ത മാനസികപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്നും കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടു. 2009-ല്‍ യെമനില്‍ വച്ച് വിവാഹം ചെയ്ത ഭാര്യയോട് കടുത്ത പൊസസിവ്‌നെസായിരുന്നു സമിക്കുണ്ടായിരുന്നതെന്ന് ജസ്റ്റിസ് ഹോല്‍ഗേറ്റ് പറയുന്നു.

 

ഭാര്യ ഇന്റര്‍നെറ്റും മൊബൈലും ഉപയോഗിക്കുന്നതിന് സമി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം മെയില്‍ ഭാര്യയില്‍ നിന്നും വിവാഹമോചനവും സമി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കൊലപാതകം നടക്കുമ്പോള്‍ സമിക്ക് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം ഉണ്ടായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നാണ് ഫോറന്‍സിക് സൈക്യാട്രിസ്റ്റായ ഡോ. മുഹമ്മദ് റഹ്മാന്‍ ലിവര്‍പൂള്‍ക്രൗണ്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends