മരണത്തിലെ ദുരൂഹതകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് ദുബായ് പോലീസ്; ഇരുപത്തിനാല് മണിക്കൂറിനുള്ളലാണ് പ്രതിയെ പിടികൂടിയത്

അത്യാധുനികസംവിധാനങ്ങളോടു കൂടിയ ഒരു പൊലീസ് സേനയാണ് ദുബായിയുടേത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഇല്ലാത്ത സംവിധാനങ്ങളാണ് ദുബായ് അധികാരികള്‍ പൊലീസിന് ഒരുക്കി നല്‍കിയിരിക്കുന്നത്. അവയെ മികച്ച രീതിയില്‍ ഉപയോഗിക്കാനും ദുബായ് പൊലീസിന് സാധിക്കുന്നുണ്ട് അതിനുദാഹരണമാണ് അവര്‍ ഒരു പ്രതിയെ പിടികൂടുന്നതിനും കേസ് തെളിയിക്കുന്നതിനും എടുക്കുന്ന സമയം. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം അവിടെ നടന്നത്. എത്യോപ്യന്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിച്ചാണഅ ദുബായ് പോലീസ്് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയ പാകിസ്ഥാനെ മണിക്കൂറുകള്‍ക്കുള്ളിലാണ് ദുരൂഹതകള്‍ നികത്തി പോലീസ് പിടികൂടിയത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പാക് പൗരന്‍ എത്യോപ്യന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നാണ് പൊലീസ് കണ്ടെത്തിയത്. അല്‍ ബര്‍ഹയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആഫ്രിക്കന്‍ യുവതിയുടെ മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടാണ് ആദ്യം ലഭിച്ചതെന്ന് ദുബായ് പോലീസ് ക്രിമിനല്‍ അഫേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് പറഞ്ഞു.
ഫഌറ്റില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയ പോലീസിനെ. രണ്ടാം നിലയില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് ഇന്ത്യക്കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിക്കുന്നു. പോലീസ് സംഘം ഫഌറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ യുവതിയുടെ അഴുകിയ നിലയിലുള്ള മതദേഹം. ഇതിന് ഏതാനും ദിവസം പഴക്കമുണ്ടെന്നും തിരിച്ചറിഞ്ഞ ദുബായ് പോലീസ്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയതാണെന്നും അന്വേഷിച്ചറിയുന്നു. ഉടന്‍ തന്നെ യുവതിക്ക് അല്‍ ഐനില്‍ താമസിക്കുന്ന പാക് പൗരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും എത്രയും പെട്ടെന്ന് തന്നെ ഇയാളെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതിയെ പരിചയമുണ്ടെന്നും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബായില്‍ വന്നിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ഏതാനും മാസം മുന്‍പാണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രതി സമ്മതിച്ചു. സംഭവ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതി യുവതിയുടെ ഫഌറ്റില്‍ എത്തുകയും രണ്ടു തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ഫലമായി 200 ദിര്‍ഹം നല്‍കുകയും ചെയ്തുവെന്നും പ്രതി പോലീസിന് മൊഴി നല്‍കി . തുടര്‍ന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന 450 ദിര്‍ഹം, രണ്ടു മൊബൈല്‍ ഫോണുകള്‍, പ്രതി നല്‍കിയ പണം എന്നിവ മോഷ്ടിച്ച് പാക്ക് പൗരന്‍ ഫഌറ്റില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കവെ നടന്ന മല്‍പ്പിടിത്തം കൊലപാതകത്തില്‍ കലാശിച്ചു എന്ന് പൊലീസ് കണ്ടെത്തി. ഫഌറ്റ് അടച്ച ശേഷം ഇയാള്‍ തൊട്ടടുത്ത പാര്‍ക്കിലാണ് ഉറങ്ങിയത്. രാവിലെ യുവതിയുടെ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയും ഫോണ്‍ വില്‍ക്കുകയും ഈ പണവുമായി അല്‍ ഐനിലേയ്ക്ക് തിരികെ പോകുകയും ചെയ്തുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഇത്രയും നടന്നത് ഒരു 24 മണിക്കൂറിനകത്താണ്.
https://www.facebook.com/Malayalivartha






















