കവർച്ചാ ശ്രമത്തിനിടെ വീട്ടുടമസ്ഥന്റെ തല തല്ലിത്തകർത്തു; തിരച്ചിലിൽ വീടിനുള്ളിലെ ക്ലോസറ്റില്‍ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച മോഷ്ടാവിനെ

ബ്രൂകനിലിൽ കവർച്ചാ ശ്രമത്തിനിടെ മോഷ്‌ടാവ് വീട്ടുടമസ്ഥനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നതായി റിപ്പോർട്ടുകൾ. ന്യൂ സ്ക്കൂള്‍ ഫോര്‍ സോഷ്യല്‍ റിസേര്‍ച്ച് സൈക്കോളജി പ്രൊഫസ്സര്‍ ജെറമി സഫറാന്‍ (66) ആണ് ചുറ്റിക കൊണ്ടുള്ള പ്രഹരമേറ്റ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്കാണ് പ്ലാറ്റ്ബുഷിലെ സ്ട്രാറ്റ്‌ഫോര്‍ഡ് ഹോം ബേസ്‌മെന്റില്‍ തലയ്ക്കും ശരീരത്തിലും ചുറ്റികകൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ പ്രൊഫസ്സറെ പോലീസ് കണ്ടെത്തിയത്.
അതേസമയം പ്രൊഫസ്സറുടെ വീട്ടില്‍ തന്നെയുള്ള ക്ലോസറ്റില്‍ ശരീരമാസകലം രക്തം കലര്‍ന്ന വസ്ത്രവുമായി കണ്ടെത്തിയ 26 വയസ്സുള്ള മോഷ്ടാവിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. വീട്ടില്‍ മോഷ്ടാവ് അതിക്രമിച്ചു കടക്കുന്നതു കണ്ട അയല്‍വാസിയാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഭാര്യയും രണ്ടു പെണ്‍മക്കളുമൊത്താണ് പ്രൊഫസ്സര്‍ ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. രാവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതു കണ്ടതായും അയല്‍വാസി പറഞ്ഞു. ഇരുപത്തിനാലു വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്നും ഇയാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























