സൗദി എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ സംവിധാനം ഏർപ്പെടുത്താനൊരുങ്ങുന്നു

സൗദിയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം ടോള്‍ അടക്കാതെ തന്നെ ബദൽ റോഡുകളിലൂടെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
തിരഞ്ഞെടുത്ത എക്‌സ്പ്രസ് ഹൈവേകളിലായിരിക്കും ടോള്‍ ഏര്‍പ്പെടുത്തുക. അതുപോലെതന്നെ ഗതാഗതം സുഗമമാക്കുന്നതിന് എക്‌സ്പ്രസ് വേകളുടെ നിലവാരം ഉയര്‍ത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നാലു മുതല്‍ ആറു വരി പാതകളായി എക്‌സ്പ്രസ് വേകളെ നവീകരിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ആറു മാസത്തിനകം ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാകുമെന്നും ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ അമൂദി പറഞ്ഞു.
സൗദി അറേബ്യയിലെ ഗതാഗത രംഗം പുരോഗതിയുടെ പാതയിലാണ്. പശ്ചിമേഷ്യയിലെ ഏറ്റവും ബൃഹത്തായ പദ്ധതികളിലൊന്നാണ് ഹറമൈന്‍ ട്രെയിന്‍. 6700 കോടി റിയാലാണ് ഇതിന് ചെലവ്. മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. മിതമായ നിരക്കാണ് ഹറമൈന്‍ ട്രെയിനില്‍ ഈടാക്കുക.
മക്ക, മദീന എന്നീ പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരമാണ്. ഈ വര്‍ഷം ജൂലൈ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























