മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. 61 വര്‍ഷം നീണ്ടുനിന്ന ബാസിസാന്‍ നാഷണല്‍ സഖ്യത്തെ ഭരണത്തില്‍നിന്നു താഴെയിറക്കിയാണ് മഹാതിര്‍ ചരിത്രം കുറിച്ചത്. മലേഷ്യന്‍ പാര്‍ലമെന്റിലെ 222 സീറ്റുകളില്‍ മഹാതിറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പതാകന്‍ ഹരപന്‍ 121 സീറ്റുകള്‍ നേടിയാണ് അധികാരം പിടിച്ചത്.
പ്രധാനമന്ത്രി നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള ബാസിസാന്‍ നാഷണല്‍ സഖ്യത്തിനു 79 സീറ്റുകളെ നേടാനായുള്ളു. സ്വാതന്ത്ര്യം കിട്ടിയ 1957 ഒരേ ഭരണം നിലനില്‍ക്കുന്ന മലേഷ്യയിലാണ് മഹാതിറിന്റെ മഹാമുന്നേറ്റം. 22 വര്‍ഷം മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാവിര്‍ രണ്ടു പതിറ്റാണ്ടു മുമ്പ് സജീവ രാഷ്ട്രീയം സ്വയം ഒഴിഞ്ഞിരുന്നു.
പിന്നിട് 2016ലാണു 93 വയസ്സുള്ള മഹാതിര്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha
























